Узнайте о темах, истории и чувствах этой песни.
ഈ നാടുചുറ്റും ചൂളക്കാറ്റേ ഉള്ളിൻ വാതിൽ തള്ളിപ്പോന്നേ | തെന്നിത്തെന്നിപ്പാറിപോകാനായ് | ഈ പൂനിലാവും വെയിലും മഞ്ഞും അന്തിച്ചോപ്പും പൂകും കുന്നും
ഈ നാടുചുറ്റും ചൂളക്കാറ്റേ ഉള്ളിൻ വാതിൽ തള്ളിപ്പോന്നേ തെന്നിത്തെന്നിപ്പാറിപോകാനായ് ഈ പൂനിലാവും വെയിലും മഞ്ഞും അന്തിച്ചോപ്പും പൂകും കുന്നും കാണുവാനായ് ഒന്നിച്ചോടാം വാ ഓ നേരം പോകണ കണ്ടാ ഓ കാലം പായണ കണ്ടാ ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ ഓ നേരം പോകണ കണ്ടാ ഓ കാലം പായണ കണ്ടാ ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ പറന്നേ ചെറുചിറകുകളടിച്ചുയരേ ജീവിതത്തെ ചുംബിച്ചീടാല്ലോ പറന്നേ പലമതിലുകളിടിച്ചുടച്ചേ സാഗരങ്ങൾ നീന്തിക്കേറാല്ലോ ആടുന്നു പൂക്കൾ വാടുന്നു പൂക്കൾ കാലത്തിൻ ചിരിപോലെ കാണുന്നു മുന്നിൽ ഏതോ കിനാക്കൾ ചായുന്നു പോരാമോ പാടുന്നു മൗനം മൂളുന്നു താളം തോളത്തുകൂടാമോ ഈ ഭൂമിയാകെ വീശുന്ന കാറ്റായ് മോഹങ്ങൾ പാറുന്നോ വാതിലടയ്ക്കാതെ താഴുമുറുക്കാതെ ഗാനം നിലയ്ക്കാതെ ഈ കാടും മേടും കേറിപ്പോകാല്ലോ പറന്നേ ചെറുചിറകുകളടിച്ചുയരേ ജീവിതത്തെ ചുംബിച്ചീടാല്ലോ പറന്നേ പലമതിലുകളിടിച്ചുടച്ചേ സാഗരങ്ങൾ നീന്തിക്കേറാല്ലോ നീലമേഘത്തോപ്പിൽ അഞ്ചിതഞ്ചും കാറ്റേ കേൾക്കുന്നില്ലേ രാവിൻ സംഗീതം മാരിവില്ലിൻ തുഞ്ചിൽ തുള്ളിപ്പോകും കാറ്റേ കാണുകില്ലേ മായപ്പൂക്കാലം നോവിലിരിയ്ക്കാതെ ഓർമ്മ വിളിക്കാതെ പേടി കുരുക്കാതെ ഈ വാനം മേലെ പാറിപ്പോകാല്ലോ പറന്നേ ചെറുചിറകുകളടിച്ചുയരേ ജീവിതത്തെ ചുംബിച്ചീടാല്ലോ പറന്നേ പലമതിലുകളിടിച്ചുടച്ചേ സാഗരങ്ങൾ നീന്തിക്കേറാല്ലോ പറന്നേ ചെറുചിറകുകളടിച്ചുയരേ ജീവിതത്തെ ചുംബിച്ചീടാല്ലോ പറന്നേ പലമതിലുകളിടിച്ചുടച്ചേ സാഗരങ്ങൾ നീന്തിക്കേറാല്ലോ
Похожих треков пока нет.